അട്ടപ്പാടി ആനക്കട്ടിക്ക് സമീപം മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപോയി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : ആനക്കട്ടിക്ക് സമീപം തൂവയില്‍ മലവെള്ളപ്പാച്ചലില്‍ കാര്‍ ഒഴുകി പോയി. തമിഴ്നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടന്നിറങ്ങിയതിനാല്‍ അപകടം ഒഴിവായി. കീര്‍ത്തി രാജ് ഭാര്യക്കൊപ്പം കോയമ്പത്തൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു.

വണ്ടി വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുമ്ബോഴാണ് തൂവയിലൂടെ ഒഴുകുന്ന കൊടങ്കരപ്പള്ളത്തില്‍ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടതായി കണ്ടത്. ഭാര്യയെ കാറില്‍ ഇരുത്തി കീര്‍ത്തി രാജ് അവരെ രക്ഷപ്പെടുത്താന്‍ അങ്ങോട്ടു പോയി. ഈ സമയം തോട്ടില്‍ ജലനിരപ്പ് ഉയരുന്നത് കണ്ട കീര്‍ത്തി രാജ് ഭാര്യയെ കാറില്‍ നിന്നിറക്കി. പിന്നാലെ നിമിഷങ്ങള്‍ക്കകം കാര്‍ ഒഴുകി പോവുകയായിരുന്നു. ഏറെ ദൂരം ഒഴുകി പോയ കാര്‍ ഒരു മരത്തില്‍ തട്ടി നിന്നു. വെള്ളമിറങ്ങിയ ശേഷം വാഹനം കരക്ക് കയറ്റിയതായി നാട്ടുകാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...