അഞ്ച് ദിവസങ്ങളിലെ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ് ; അലര്‍ട്ടുകള്‍ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒന്‍പതിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് അറിയിപ്പ്.

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...