വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് പുഴയില്‍ വീണു ; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ന : ബിഹാറില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നവീന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബാഗി ഗ്രാമത്തില്‍ നിന്ന് സ്വദേശമായ ഝാര്‍ഖണ്ഡിലെ പാലമുവിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...