Friday, May 9, 2025 6:53 am

‘ഒമിക്രോണ്‍ ‘കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഒമിക്രോണ്‍ ‘കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ്​ നിരോധനാജ്ഞ. റാലികള്‍ക്കും ആളുകള്‍ കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. മഹാരാഷ്​ട്രയില്‍ മാത്രം 17 പേര്‍ക്കാണ്​ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്​ട്രയില്‍ മൂന്ന്​ വയസുകാരിക്ക്​ ഉള്‍പ്പടെ ഏഴ്​ പേര്‍ക്ക്​ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മുംബൈയില്‍ മൂന്ന്​ പേര്‍ക്കും പിംപിരി ചിന്‍വാദ്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാല്​ പേര്‍ക്കുമാണ്​ പുതിയ വകഭേദം സ്ഥിരീകരിച്ചത്. മുംബൈയിലെ മൂന്ന്​ രോഗികളും 48, 25, 37 വയസ്​ പ്രായമുള്ള പുരുഷന്‍മാരാണ്​.

ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, യു.കെ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണിവര്‍. പിംപിരി ചിന്‍വാദ്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗം ബാധിച്ചവര്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച നൈജീരിയന്‍ സ്​ത്രീയുടെ സമ്ബര്‍ക്കപട്ടികയില്‍ വരുന്നവരാണ്​. അതെ സമയം ഏഴ്​ രോഗികളില്‍ നാല്​ പേര്‍ രണ്ട്​ ഡോസ്​ വാക്​സിനും ഒരാള്‍ ഒറ്റ ഡോസ്​ വാക്​സിനും സ്വീകരിച്ചു. ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിട്ടില്ല. ഇതില്‍ നാല്​ പേര്‍ക്ക്​ രോഗലക്ഷണങ്ങളുണ്ട്​. ഇതിനിടെ സിംബാബ്‌വെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2 ആയി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്

0
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി...

ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ച് അപകടം ; പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

0
മലപ്പുറം : എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ...

പാകിസ്ഥാൻ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടെന്ന് ഇന്ത്യ ; വാര്‍ത്താസമ്മേളനം രാവിലെ പത്തിന്

0
ദില്ലി : ഇന്നലെ രാത്രി മുതൽ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയിൽ...

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി

0
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം സംഘമേശ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറി. 10...