‘ഒമിക്രോണ്‍ ‘കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഒമിക്രോണ്‍ ‘കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ്​ നിരോധനാജ്ഞ. റാലികള്‍ക്കും ആളുകള്‍ കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. മഹാരാഷ്​ട്രയില്‍ മാത്രം 17 പേര്‍ക്കാണ്​ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്​ട്രയില്‍ മൂന്ന്​ വയസുകാരിക്ക്​ ഉള്‍പ്പടെ ഏഴ്​ പേര്‍ക്ക്​ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മുംബൈയില്‍ മൂന്ന്​ പേര്‍ക്കും പിംപിരി ചിന്‍വാദ്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാല്​ പേര്‍ക്കുമാണ്​ പുതിയ വകഭേദം സ്ഥിരീകരിച്ചത്. മുംബൈയിലെ മൂന്ന്​ രോഗികളും 48, 25, 37 വയസ്​ പ്രായമുള്ള പുരുഷന്‍മാരാണ്​.

ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, യു.കെ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണിവര്‍. പിംപിരി ചിന്‍വാദ്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗം ബാധിച്ചവര്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച നൈജീരിയന്‍ സ്​ത്രീയുടെ സമ്ബര്‍ക്കപട്ടികയില്‍ വരുന്നവരാണ്​. അതെ സമയം ഏഴ്​ രോഗികളില്‍ നാല്​ പേര്‍ രണ്ട്​ ഡോസ്​ വാക്​സിനും ഒരാള്‍ ഒറ്റ ഡോസ്​ വാക്​സിനും സ്വീകരിച്ചു. ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിട്ടില്ല. ഇതില്‍ നാല്​ പേര്‍ക്ക്​ രോഗലക്ഷണങ്ങളുണ്ട്​. ഇതിനിടെ സിംബാബ്‌വെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...