പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി സാന്ത്വനം വീട് : പരമ്പര റിവ്യു

For full experience, Download our mobile application:
Get it on Google Play

കൂട്ടുകുടുംബത്തിലെ മനോഹരമായ സന്ദര്‍ഭങ്ങളും, ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയനിമിഷങ്ങളും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പര പറയുന്നത്.

എല്ലാ താരങ്ങള്‍ക്കും ഒരുപോലെതന്നെ പ്രാധാന്യമുള്ള പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ശിവനും അഞ്ജലിയുമാണ്. ഇരുവരും തമ്മില്‍ പിരിഞ്ഞിരിക്കുന്നതും, പിരിഞ്ഞിരിക്കുന്നവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയെല്ലാമാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്. ശിവന്റെ ഏട്ടന്‍ ഹരികൃഷണന്റെ ഭാര്യയായ അപര്‍ണയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

അപര്‍ണ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് പരമ്പരയില്‍ എല്ലാവരും അറിയുന്നത്. ബാങ്കില്‍ ജോലി കിട്ടിയ താരം ജോലിക്ക് പോകുന്നതും വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. ഇതിപ്പോള്‍ സന്തോഷമെല്ലാം അപര്‍ണയ്ക്കും ഹരിക്കും, സങ്കടമെല്ലാം ശിവനു അഞ്ജലിക്കുമാണല്ലോയെന്നാണ് ആളുകള്‍ പറയുന്നത്. ഏതായാലും സാന്ത്വനം വീട്ടിലെ ആദ്യത്തെ കുട്ടി വരുന്നത് പരമ്പരയിലും, പുറത്ത് ആരാധകരുടെ ഇടയിലും സന്തോഷത്തിന്റെ തുടക്കമായിരിക്കുകയാണ്.

എന്നാല്‍ ശിവാഞ്ജലിയെ പെട്ടന്ന് ഒന്നിപ്പിക്കണമെന്നാണ് സാന്ത്വനത്തിന്റെ എല്ലാ പ്രൊമോ വീഡിയോയിലും ആരാധകര്‍ കമന്റായി ഇടുന്നത്. കൂടാതെ എത്രയുംപെട്ടന്ന് പുതിയ കുട്ടിത്താരത്തെ കാണാന്‍ പറ്റിയാല്‍ മതിയെന്നും ആരാധകര്‍ പറയുന്നുണ്ട്. സാധാരണഗതിയില്‍ സീരിയല്‍ പ്രസവം എന്നൊരു ടേം തന്നെയുണ്ട്. അതുകൊണ്ടുതന്നെയാണ് പെട്ടന്നുതന്നെ കുട്ടിത്താരത്തെ കാണാന്‍ പറ്റുമോയെന്ന് ആളുകള്‍ ചോദിക്കുന്നതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...