സ്കൂൾ പ്രവേശനോത്സവത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനത്തിന്റെ സുഗമമായ നടത്തിപ്പിന് റാന്നിയിൽ സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനത്തിൻ്റ സുഗമമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. റാന്നി വൈക്കം ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന സ്വാഗതസംഘം ബിപിസി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സി പി സുനിൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ അനുഷ ശശി പരിപാടികൾ വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ ജോമോൻ എം പി.ടിഎ പ്രസിഡണ്ട് അനീഷ എന്നിവർ സംസാരിച്ചു.

എം.എൽഎ അഡ്വ. പ്രമോദ് നാരായണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് രക്ഷാധികാരിമാർ, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് ചെയർമാൻ, ബിപിസി ഷാജി എ. സലാം കൺവീനർ ആയും ഉള്ള 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി അധ്യക്ഷത വഹിക്കും. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സന്ദേശം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...