അഗ്നിപഥ് ; സൈനിക സേവനം ലഭിച്ച വാളണ്ടിയര്‍മാരെ ആര്‍എസ്‌എസിന് അണിനിരത്താന്‍ ബിജെപി ഭരണകൂടം ചുട്ടെടുത്ത പദ്ധതി – വെല്‍ഫെയര്‍ പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഗ്നിപഥ് എന്ന പുതിയ സൈനിക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് രാജ്യത്തെ ആര്‍എസ്‌എസിന് സൈനിക സേവനം ലഭിച്ച വാളണ്ടിയര്‍മാരെ അണിനിരത്താന്‍ ബിജെപി ഭരണകൂടം ചുട്ടെടുത്ത പദ്ധതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വംശീയ ഉന്മൂലനത്തിന് ശക്തി പകരുവാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വംശീയ ഭരണകൂടം നടത്തിവരുന്ന ഉന്മാദ ദേശീയത ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെ സൈനികവല്‍ക്കരിക്കുകയാണ് അഗ്നി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈനിക മേഖലയിലെ രീതിയും പ്രവര്‍ത്തനങ്ങളും രാജ്യത്തെ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറുന്നത് അവരുടെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ്. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ പദ്ധതിയായി തെറ്റിദ്ധരിപ്പിച്ച്‌ ഒരുകൂട്ടം വംശീയ ഭീകര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സൈനിക പരിശീലനം നല്‍കി സമൂഹത്തില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമമാണിത്.

ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യയെ സൈനികവല്‍കൃത രാജ്യമാക്കി മാറ്റുക എന്നുള്ളത് ആര്‍എസ്‌എസ് ലക്ഷ്യംവെയ്ക്കുന്ന പ്രവര്‍ത്തനമാണ്. അര്‍ദ്ധ സൈനിക സ്വഭാവമുള്ള ആര്‍എസ്‌എസിനെ സൈനിക സംഘമായി രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന് മാത്രം ഉപകരിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. യുവാക്കളുടെ മനസ്സിലേക്ക് സൈനികവല്‍ക്കരണം നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളോടും ദളിത് – ആദിവാസി സമൂഹങ്ങളോടും അപകടകരമായ മാനസികാവസ്ഥ പുലര്‍ത്തുന്നവരാക്കി മാറ്റിയെടുക്കാനുള്ള നീക്കമാണ്.

സൈനിക മേഖലയിലെ ഉദ്യോഗാര്‍ത്ഥികളായ യുവാക്കള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളികൂടിയാണ് അഗ്നിപഥ്. ഒരു ലക്ഷത്തിനു പുറത്ത് ഒഴിവുള്ള സൈനിക മേഖലയില്‍ 46000 താല്‍ക്കാലിക നിയമനം നടത്തുന്നതിലൂടെ യുവാക്കളുടെ തൊഴില്‍ സ്വപ്നത്തെ അസ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ തകര്‍ക്കുന്നതും യുവാക്കളുടെ തൊഴില്‍ സുരക്ഷയും തൊഴില്‍ അവകാശങ്ങളും ഇല്ലാതാക്കുന്നതുമായ അഗ്നിപഥ് വംശീയ പദ്ധതിക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായ പോരാട്ടത്തിന് ഇറങ്ങണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...