വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഡി സതീശന്റെ ആദ്യ ബജറ്റ് ജനകീയ ,ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാകാന്‍ സാധ്യത.പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് ശുപാര്‍ശയുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ സാധ്യത കുറവാണ്.ക്ഷേമ പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിച്ചേക്കും.വരുമാനം കണ്ടെത്താന്‍ മദ്യത്തിന്റെ വില കൂട്ടുന്നതും ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ജനങ്ങളുടെ കയ്യടി കിട്ടാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരണ്ടികളില്‍ ഊന്നിയുള്ള കാര്യങ്ങള്‍ ആയിരിക്കും പ്രധാനമായും ബജറ്റില്‍ ഉണ്ടാവുക. ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രതിമാസ ആയിരം രൂപ വിതരണം എന്നിവ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.സ്ത്രീ സൗജന്യ യാത്ര നടപ്പാക്കിയതിനാല്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ പണം ബജറ്റില്‍ നീക്കി വെച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന ധവള പത്രത്തിലെ ശുപാര്‍ശ ഇത്തവണ സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണ്. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലും അത് വേഗത്തില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കില്ല.ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്ന ശുപാര്‍ശ അംഗീകരിക്കപ്പെടുമെന്നാണ് സൂചന. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിനൊപ്പം മുന്‍കൂറായി ഒരു ഗഡുവെങ്കിലും നല്‍കുന്നതും പരിഗണനയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു

0
തൃശൂര്‍: തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. വേലിയത്ത് കുമാരന്‍ (72)...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത...

0
കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ...