Thursday, April 25, 2024 11:25 pm

പ്രമുഖ വ്യവസായി കെ.പി വര്‍ഗീസ്‌ എന്ന വെല്‍ഗേറ്റ്  വര്‍ഗീസ്‌ (58) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രമുഖ വ്യവസായി തിരുവനന്തപുരം കവടിയാര്‍ വെല്‍ഗേറ്റ് ഗാര്‍ഡന്‍സില്‍ കെ.പി വര്‍ഗീസ്‌ എന്ന വെല്‍ഗേറ്റ്  വര്‍ഗീസ്‌ (58) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് നടക്കും. ഭാര്യ – ദീപാ വര്‍ഗീസ്‌ (വെല്‍ഗേറ്റ് ഗ്രൂപ്പ്) , മക്കള്‍ – നിതിന്‍ വര്‍ഗീസ്‌ (ചാര്‍ട്ടേഡ്‌ അക്കൌണ്ടന്റ്) , നിഖില്‍ വര്‍ഗീസ് (ചാര്‍ട്ടേഡ്‌ അക്കൌണ്ടന്റ്).

ചെറുപ്രായത്തില്‍ വീഡിയോ ലൈബ്രറിയുമായാണ് കെ.പി വര്‍ഗീസിന്റെ തുടക്കം. രാഷ്ട്രീയ നേതൃത്വവുമായി നല്ല ബന്ധവും ഇദ്ദേഹത്തിനുണ്ടായിരുന്നു.  വീഡിയോ ലൈബ്രറിയില്‍ നിന്നും കോപ്പിറൈറ്റ് കമ്പിനിയിലേക്ക് വര്‍ഗീസ്‌ മാറി. ആയിരക്കണക്കിന് മലയാള സിനിമകളുടെ വിവിധ പകര്‍പ്പവകാശങ്ങള്‍ സ്വന്തമാക്കിയ വര്‍ഗീസ്‌ വെല്‍ഗേറ്റ് വീഡിയോയുടെ ബാനറില്‍ അവയൊക്കെ പുറത്തിറക്കിയിട്ടുണ്ട്. തുടര്‍ന്ന് സിനിമയിലും കൈവെച്ചു. ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ ഈ രംഗത്തേക്ക് കാലുകുത്തിയ വര്‍ഗീസ്‌ ഒരുഡസനിലധികം സിനിമകള്‍ ഒന്നിച്ച്‌ അനൌന്‍സ്  ചെയ്തെങ്കിലും ഒന്നും നടന്നില്ല. സിനിമയുടെ തുടക്കത്തില്‍ തന്നെ കേരളാ ഫിലിം ചേംബറുമായി വര്‍ഗീസ്‌ കൊമ്പുകോര്‍ത്തു. അതുകൊണ്ടുതന്നെ സിനിമാ പദ്ധതികള്‍ എല്ലാം പൊളിഞ്ഞു. ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ മലയാളം ഒഴികെയുള്ള ഭാഷകളില്‍ പുറത്തിറങ്ങുവാന്‍ തുടങ്ങവെയാണ് വര്‍ഗീസിന്റെ അപ്രതീക്ഷിത മരണം.

ആദ്യം വീഡിയോ ലൈബ്രറി തുടങ്ങിയ വര്‍ഗീസ്‌ ലൈബ്രറി ഉടമകളുടെ സംഘടനയുണ്ടാക്കി. ഓള്‍ കേരളാ വീഡിയോ ലൈബ്രറി അസോസിയേഷന്‍ ജന്മമെടുത്തത് ഇങ്ങനെയാണ്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു  വര്‍ഗീസ്‌. എറണാകുളം സ്വദേശി ജോണ്‍ ഡേവിഡ് ആയിരുന്നു ജനറല്‍ സെക്രട്ടറി. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇവര്‍ രണ്ടു ധ്രുവങ്ങളിലേക്കു നീങ്ങി. തുടര്‍ന്നാണ്‌ പ്രകാശ്  ഇഞ്ചത്താനത്തിന്റെ നേത്രുത്വത്തില്‍  കേരളാ വീഡിയോ ലൈബ്രറി അസോസിയേഷന്‍ രൂപമെടുത്തത്. കെ.പി വര്‍ഗീസിന്റെ നിലപാടുകള്‍ക്കെതിരായിരുന്നു ഇഞ്ചത്താനം നേത്രുത്വം കൊടുക്കുന്ന സംഘടന. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വര്‍ഗീസ്‌ നേരിടെണ്ടതായി വന്നു. നിരവധി ബിസിനസ്സുകളില്‍ കൈവെച്ചെങ്കിലും ഒന്നും വിജയിച്ചില്ല. റോഡ്‌ വെയിസ്, റിയല്‍ എസ്റ്റേറ്റ്, പെയിന്റ് വ്യാപാരം, സിനിമ. വീഡിയോ കോപ്പിറൈറ്റ് എല്ലാം കടന്ന് അവസാനം വന്നു നിന്നത് വെല്‍ഗേറ്റ് ഓര്‍ഗാനിക് ഫാമിലാണ്. കേരളത്തില്‍ നിരവധി  ഫ്രാഞ്ചൈസികള്‍ തുടങ്ങിയിട്ടുണ്ട്.

എന്നും ഒറ്റയാള്‍ പോരാട്ടം വര്‍ഗീസിന് ഹരമായിരുന്നു. എന്നാല്‍ വിവിധമേഖലകളില്‍ നിന്നും വര്‍ഗീസിന് തിരിച്ചടികള്‍ നേരിട്ടിരുന്നു. ബിസിനസ്സില്‍ ഉദ്ദേശിച്ചത്ര ശോഭിക്കുവാന്‍ വെല്‍ഗേറ്റ് വര്‍ഗീസിന് കഴിഞ്ഞില്ല എന്നത് പോരായ്മയായി നിലനില്‍ക്കുകയാണ്.

 

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...

ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

0
കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ...