കല്ലൂപ്പാറ : പഞ്ചായത്തിലെ നാൽപതുവർഷത്തോളം പഴക്കമുള്ള അഴകനാൽ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറും പമ്പ്ഹൗസും നാശാവസ്ഥയില്‍. പമ്പ്ഹൗസിന്റെ പുറത്തെ സിമന്റ് തേപ്പിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിസരത്തും കാട് വളർന്നു. പഞ്ചായത്ത് 10, 11, 12 വാർഡുകൾ പൂർണമായും 9, 13 വാർഡുകളിലെ പ്രദേശങ്ങളായ പഴുക്കാലക്കുന്ന് നഗർ, ചാമക്കുന്ന്, നെടുമ്പാറ പട്ടികജാതി സങ്കേതം, കല്ലൂപ്പാറ നരികുട്ടമ്പാറ, കാരികുന്നേൽ, കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലാണ് അഴകനാൽ ശുദ്ധജല പദ്ധതിയിൽനിന്നു ജലം ലഭിക്കുന്നത്. കാലപ്പഴക്കത്താൽ ബലക്ഷയത്തിലായിരുന്ന പഴുക്കാലക്കുന്നിലെ ജലസംഭരണി വർഷങ്ങൾക്കു മുൻപു പുനരുദ്ധരിച്ചിരുന്നു. അമ്പതടിയോളം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണി ശോച്യാവസ്ഥയിലായിരുന്നതിനാൽ പൂർണതോതിൽ ജലം നിറച്ചിരുന്നില്ല. 10 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണു പുനരുദ്ധാരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായ അഴകനാൽകടവിലെ പമ്പ്ഹൗസും കിണറും പുനരുദ്ധരിക്കാൻ നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033