കോർണൽ കൂട്ടബലാത്സംഗക്കേസ് ; ആരോപണവിധേയനായ മുൻ വിദ്യാർത്ഥിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : 2024-ൽ കോർണൽ യൂണിവേഴ്സിറ്റിയിൽ വെച്ച് ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആരോപണവിധേയനായ മുൻ വിദ്യാർത്ഥിയെ വെൽസ് ഫാർഗോ ബാങ്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ബാങ്ക് ബ്രാഞ്ചിൽ 2022 മുതൽ ജോലി ചെയ്തുവരികയായിരുന്ന ഡീഗോ സരാബിയ എന്നയാളെയാണ് ബാങ്ക് ജോലിയിൽ നിന്ന് നീക്കിയത്. രണ്ട് വർഷം മുമ്പ് കോർണൽ സർവകലാശാലയിലെ ഫ്രാറ്റേണിറ്റി ഹൗസിൽ വെച്ച് യുവതിയോട് ക്രൂരമായ അതിക്രമം കാട്ടിയ കേസിൽ ആരോപണം നേരിടുന്ന ഏഴ് മുൻ വിദ്യാർത്ഥികളിൽ ഒരാളാണ് ഇയാൾ.

ഈ സംഭവത്തിൽ ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ ക്രിമിനൽ അന്വേഷണം പുനരാരംഭിച്ചതിന് പിന്നാലെയാണ് സരാബിയക്ക് ജോലി നഷ്ടപ്പെട്ടതെന്ന് അമേരിക്കൻ മാധ്യമമായ ‘ടി.എം.സി’ റിപ്പോർട്ട് ചെയ്യുന്നു. അക്രമിക്കപ്പെട്ട യുവതി അടുത്തിടെ നൽകിയ സിവിൽ ഹർജിയെത്തുടർന്ന് ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. കോർണൽ യൂണിവേഴ്സിറ്റി ഫ്രാറ്റേണിറ്റി ഹൗസിൽ നടന്നതായി പറയപ്പെടുന്ന അതിക്രമക്കേസിൽ ന്യൂയോർക്ക് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അന്വേഷണം പുനരാരംഭിച്ചതായി ടോംപ്കിൻസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്ഥിരീകരിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിങ്ങള്‍ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റെ സഹായിയോ ? : രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത്...

0
പത്തനംതിട്ട : അബാൻ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി...

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പരിസ്ഥിതി കമ്മീഷന്‍ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു

0
റാന്നി : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ...

റീ ഇമാജിനിംഗ് കേരളം പരിപാടിയുടെ ചുമതല ബഹുരാഷ്ട്ര കമ്പനിയ്ക്ക് നൽകിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച്...

0
തിരുവനന്തപുരം: റീ ഇമാജിനിംഗ് കേരളം പരിപാടിയുടെ ചുമതല ബഹുരാഷ്ട്ര കമ്പനിയ്ക്ക് നൽകിയ...

പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് മത വികാരങ്ങളെ ബാധിക്കുമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് മത വികാരങ്ങളെ ബാധിക്കുമെന്നും അതേസമയം...