പോത്തൻകോട് നിന്നും പത്തുവർഷം മുമ്പ് കാണാതായ വീട്ടമ്മയെ ഒഡീഷയിലെ തെരുവിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോത്തൻകോട് നിന്നും പത്തുവർഷം മുമ്പ് കാണാതായ വീട്ടമ്മയെ ഒടുവിൽ കണ്ടെത്തി. കൊടിക്കുന്നിൽ സ്വദേശിയായ ശാന്തയെ ആസിയ മിഷൻ എന്ന സംഘടനയാണ് ഒഡീഷയിലെ തെരുവിൽ നിന്ന്  കണ്ടെത്തി കേരളത്തിൽ തിരിച്ചെത്തിച്ചത്. 2011ൽ അയിരൂപ്പാറയിലെ വീട്ടിൽ നിന്നാണ് ശാന്തയെ കാണാതായത്. മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായത്. ഈ മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ശാന്ത.  പെട്ടെന്നൊരു ദിവസം ശാന്തയെ കാണാതായതിന് പിന്നാലെ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശാന്തയെ കണ്ടെത്താനായില്ലെന്ന് കാട്ടി പോലീസ് 2012 ൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീട് തുടർനീക്കങ്ങളൊന്നും ഉണ്ടായതുമില്ല.

ഒടുവിൽ  മാനസികാസ്വാസ്ഥ്യങ്ങളുള്ള നിലയിൽ 2020 ഏപ്രിൽ 20നാണ് ശാന്തയെ ഒഡീഷയിൽ കണ്ടെത്തിയത്. ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന ശാന്തയെ വെസ്റ്റ് മുംബൈയിലെ  ശ്രദ്ധ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പരിചരണത്തിലാക്കി. പിന്നീട് ഇവരുടെ വിലാസം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനൊടുവിലാണ് പോത്തൻകോട് നിന്നാണ് ശാന്തയെ കാണാതായതെന്ന് കണ്ടെത്തിയത്. തുടർന്ന് സന്നദ്ധ സംഘടന ഇടപെട്ടാണ് ശാന്തയെ പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം ശാന്തയെ സഹോദരനൊപ്പം വിട്ടയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...