പശ്ചിമബംഗാൾ , അസം തെരഞ്ഞെടുപ്പ് : കൊട്ടിക്കലാശം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ബംഗാള്‍ : പശ്ചിമബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശിയ സംസ്ഥാന നേതാക്കളുടെ റാലികൾ അടക്കമുള്ളവയാണ് അവസാന പ്രചരണ ദിവസം നടക്കുക. ബംഗാളും അസമും ആദ്യഘട്ടത്തിൽ മറ്റന്നാൾ ചൂണ്ട് വിരലിൽ മഷി പുരട്ടും. വിധി എഴുത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായി കഴിഞ്ഞു. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ പ്രചരാണം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് അവസാനിക്കും.

പ്രധാനമന്ത്രിയും മമതാ ബാനർജി ഇന്നും റാലികളുടെ ഭാഗമാകും. ഇന്ന് പ്രചരണം അവസാനിക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ 27 സീറ്റുകളും ത്യണമുൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കും നിർണായകമാണ് ഈ സീറ്റുകളിലെ വിജയം. അതുകൊണ്ട് തന്നെ അതിശക്തമായ പ്രചരണമാണ് ഈ മണ്ഡലങ്ങൾ കേന്ദ്രികരിച്ച് നടന്ന് വരുന്നത്. അസമിൽ ഇന്ന് പ്രചരണം അവസനിക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളിൽ അസാം ഗണപരിഷത്ത് 8 ഉം കോൺഗ്രസ് 9 ഉം എഐയുഡിഎഫ് 2 ഉം ഒരിടത്ത് സ്വതന്ത്രനും 2016 ൽ വിജയിച്ചു.

ആകെയുള്ള 126 സീറ്റുകളിൽ 100 ൽ അധികം സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം. ബംഗളിലും അസാമിലും ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊവിഡ് ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചാകും വോട്ടിംഗ്. എല്ലാ ബൂത്തുകളിലും കേന്ദ്രസായുധ സേനയെ ഇന്നുമുതൽ വിന്യസിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...