പശ്ചിമ ബംഗാൾ , അസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ; കൊട്ടിക്കലാശം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഇന്ന് കൊട്ടിക്കലാശിക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിൽ അടക്കം ശക്തമായ പ്രചാരണമാകും അവസാന ദിനമായ ഇന്ന് നടക്കുക. പശ്ചിമ ബംഗളിലെ 30 ഉം അസാമിലെ 39 ഉം മണ്ഡലങ്ങളിലാണ് ഇന്ന് പ്രചരണം അവസാനിക്കുക. പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ ശക്തമായ പ്രചാരണം എല്ലാ പാർട്ടികളും അവസാന പ്രചാരണ ദിവസം നടത്തും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലാണ് ഈ ഘട്ടത്തിലെ വാശിയേറിയ പോരാട്ടം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയെയാണ് ഇവിടെ നേരിടുക.

പ്രചാരണം അവസാനിക്കുന്ന ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു തവണകൂടി എത്തുന്നുണ്ട്. വീൽ ചെയറിൽ മമതാ ബാനർജി ഇന്നലെ നടത്തിയ റോഡ് ഷോ ജന പങ്കളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. നന്ദിഗ്രാമിനെ കൂടാതെ പൻസുരയിലും ഡയമണ്ട് ഹാർബറിലും സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോകളിലും അമിത് ഷാ ഇന്ന് പങ്കെടുക്കും. ഒന്നിലധികം റാലികളിലാണ് മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പശ്ചിമ ബംഗാളിൽ പങ്കെടുക്കുക. അസമിലും ശക്തമായ പോരാട്ടമാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നടക്കുന്നത്. രണ്ടാം ഘട്ട പ്രചാരണം അവസാനിക്കുന്ന ഇവിടെ ഇന്ന് കൂടുതൽ ദേശീയ നേതാക്കൾ പ്രചാരണത്തിനിറങ്ങും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘർഷ സാധ്യത മുന്നിൽ കണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...