ലോക്ക്ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ നൂറു ശതമാനം പരാജയപ്പെട്ടെന്ന് ബംഗാള്‍ ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ ലോക്ക്ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നൂറു ശതമാനം പരാജയപ്പെട്ടെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് പോലീസും ഉദ്യോഗസ്ഥരും പ്രോട്ടോക്കോളുകള്‍ പാലിക്കുന്നില്ല. നിയന്ത്രണങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ പുറത്താക്കി അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ലോക്ക്ഡൗണില്‍ അയവ് വന്നിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ സംസ്ഥാനം കൃത്യമായി പാലിക്കുന്നില്ലെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ അമിത ശ്രദ്ധ ചെലുത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മറുപടി. തങ്ങള്‍ പോരാടുന്നത് വര്‍ഗീയ വൈറസുകളോടല്ലെന്നും മനുഷ്യരിലൂടെ പകരുന്ന വൈറസിന് എതിരെയാണെന്നും മമത പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...