ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബം​ഗാളിൽ കനത്ത ജാ​ഗ്രത

For full experience, Download our mobile application:
Get it on Google Play

ഡൽഹി: എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബം​ഗാളിൽ കനത്ത ജാ​ഗ്രത. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോൺ​ഗ്രസ് ആഹ്വാനം ചെയ്തു. അസമിൽ ബിജെപി മന്ത്രി കോൺ​ഗ്രസിൽ ചേർന്നു. ബം​ഗാൾ പോളിം​ഗ് ബൂത്തിലെത്താൻ കൃത്യം ഒരുമാസം ബാക്കി നിൽക്കേയാണ് ആദ്യ സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറങ്ങുന്നത്. എസ്ഐആറിലൂടെ പുറത്തായ 60 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 805 ജുഡീഷ്യൽ ഉദ്യോ​ഗസ്ഥർ ഇതിനായി ബം​ഗാളിലെത്തിയിരുന്നു. ഇത്തരത്തിൽ പരിശോധിച്ച 22 ലക്ഷം പേരുടെ വിവരങ്ങളാകും ഇന്ന് പുറത്തുവരിക.

ഏപ്രിൽ മാസത്തിൽ രണ്ട് പട്ടികകൾ കൂടി പുറത്ത് വരുമെന്നാണ് സൂചന. എസ്ഐആർ ബം​ഗാളിലെ ജനങ്ങളുടെ അവകാശങ്ങൾ കവരാനാണെന്ന വിമർശനം ഉയർത്തി മമത ബാനർജിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികളാണ് ബം​ഗാളിൽ നടക്കുന്നത്. കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് വരുന്ന പട്ടികയിൽ പേരില്ലാത്തവർ തെരുവിലിറങ്ങണമെന്ന് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി കേന്ദ്രസേനയെ അടക്കം അധികമായി വിന്യസിച്ച് ജാ​ഗ്രത കർശനമാക്കിയത്.

എന്ത് പ്രകോപനമുണ്ടായാലും ജനങ്ങൾ സംയമനം പാലിക്കണമെന്നും, എല്ലാവർക്കും വോട്ടവകാശം ഉറപ്പായും ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അതേസമയം കേരളത്തോടൊപ്പം വോട്ടെടുപ്പ് നടക്കുന്ന അസമിൽ പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോഴാണ് ബിജെപി സർക്കാറിലെ കായികമന്ത്രി നന്ദി​ത ​ഗർലോസ പാർട്ടി വിട്ടത്. നന്ദിതയ്ക്ക് ബിജെപി ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. കോൺ​ഗ്രസിൽ ചേർന്ന ഇവർ ഹഫ്ലോങ് മണ്ഡലത്തിൽ ഇന്ന് പത്രിക നൽകും. മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറയും, മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബർദലോയിയും പാർട്ടി വിട്ടത് വലിയ ക്ഷീണമായ കോൺ​ഗ്രസിന് ആശ്വാസമാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...