ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടക്കും. ബിജെപി ജയിക്കുമെന്നത് ഓഹരി വിപണിക്കായുള്ള നുണയെന്ന് മമത ബാനർജി ആരോപിച്ചു. വോട്ടെണ്ണലിൽ അതീവ ശ്രദ്ധ പുലർത്താൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന അസമിലും വോട്ടെണ്ണൽ ഇന്ന് നടക്കും. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം. മത്സരഫലം ഇരുപാർട്ടികൾക്കും നിർണ്ണായകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...