കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ഒരു ചുഴലിക്കാറ്റ് മറ്റൊന്നായി രൂപാന്തരം പ്രാപിച്ചതിനാല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ഒരു ചുഴലിക്കാറ്റ് മറ്റൊന്നായി രൂപാന്തരം പ്രാപിച്ചതിനാലെന്നു  കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉടക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയോടെ മറ്റൊരു ചുഴലിയായി ഉയരുകയായിരുന്നു. ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂര്‍വ പ്രതിഭാസമാണിത്.

സാധാരണ ഗതിയില്‍ കാലവര്‍ഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമര്‍ദങ്ങളും ഉണ്ടാകാറില്ലെന്നും കാലാവസ്ഥ നിരീക്ഷ വിദഗ്ദര്‍ പറയുന്നു. ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികള്‍ മാറ്റിമാറിച്ചു. പുതിയ ചുഴലിയായ ഷഹീന്‍ ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ കാരണം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ പതിവിലും വൈകുമെങ്കിലും തുലാവര്‍ഷം സാധാരണഗതിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.

അറബിക്കടലില്‍ തമിഴ്‌നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തോതില്‍ കേരളത്തിലൂടെ കടന്നുപോകുമെന്നു കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേര്‍ന്ന കാലാവസ്ഥ തുടരും. അന്തരീക്ഷത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ കാരണം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ പതിവിലും വൈകുമെന്നാണ് നിരീക്ഷണം. ജൂണ്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30നാണ് കാലവര്‍ഷം സാധാരണ പിന്‍വാങ്ങാറുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....