പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ എന്ത് സംഭവിച്ചു ; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ഡി രാജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. മോദി തിരുവനന്തപുരത്ത് പറഞ്ഞത് ഇതുവരെ കണ്ടത് ട്രെയിലര്‍ ആണെന്നാണ്. മുഴുവന്‍ സിനിമ ഇനി കാണാമെന്നും. എന്നാല്‍ ഈ പത്ത് കൊല്ലം ഇന്ത്യ കണ്ടത് എന്താണെന്നും ഇന്ത്യ മതരാഷ്ട്രമായി മാറാന്‍ പാടില്ലെന്നും ഡി രാജ പറഞ്ഞു. മതരാഷ്ട്രം ഒഴിവാക്കാന്‍ ഭരണഘടനയില്‍ കൃത്യമായ വ്യവസ്ഥ അംബേദ്കര്‍ വച്ചിട്ടുണ്ട്. എന്നാല്‍ അതാണോ കഴിഞ്ഞ പത്തുവര്‍ഷം നമ്മള്‍ കണ്ടത്. മോദി ഭരണത്തില്‍ ഭരണഘടന തത്വങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയാണ് മോദി കേരളത്തില്‍ വന്നത്. നാരീശക്തി കിസാന്‍ ശക്തി യുവശക്തി എന്നൊക്കെ അതില്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ കണ്ടിട്ടില്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് രാജ്യം നേരിടുന്നത്.

രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. പത്തുവര്‍ഷംകൊണ്ട് ഇരുപതു കോടി തൊഴിലവസരം ലഭിച്ചോ?യുവാക്കള്‍ ഇന്ത്യ വിട്ട് ഇസ്രായേലിലേക്ക് പോകുന്നു. അവിടെ പോയി കഷ്ടപ്പെടുന്നു. ഇതിനെല്ലാം ഉത്തരവാദി മോദിയാണ്. ഇനിയും അദ്ദേഹത്തിന്റെ വാക്ക് വിശ്വസിക്കണോയെന്നും ഡി രാജ ചോദിച്ചു. സ്ത്രീകളെ മോദി സര്‍ക്കാര്‍ വിലമതിക്കുന്നില്ല. ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കും എന്നാണ് പറഞ്ഞിരുന്നത്. ആര്‍ക്കെങ്കിലും ഇത് ലഭിച്ചോ? ഹങ്കര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 111 സ്ഥാനത്താണ്. കേരളത്തിലുള്ള ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ മോദി തയ്യാറാണോ. മോദിയുമായി സംവാദത്തിന് തയ്യാറാണ്. മോദി പറഞ്ഞു അച്ചാ ദിന്‍ വരുമെന്ന്. ആര്‍ക്കെങ്കിലും നല്ല ദിനം വന്നോ? ഭരണഘടനയെ വലിച്ചെറിയണമെന്ന് പറയുന്നവര്‍ ബിജെപിയിലും ആര്‍എസ്എസിലും ഉണ്ടെന്നും ഡി രാജ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...