പതിവായി മദ്യപിക്കാറുണ്ടോ? പെട്ടെന്ന് മദ്യപാനം നി‍‍ർത്തിയാൽ എന്ത് സംഭവിക്കും?

For full experience, Download our mobile application:
Get it on Google Play

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് മദ്യം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്‍ഡ് ആല്‍ക്കഹോളിസത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ല്‍ 20 ലക്ഷത്തില്‍ അധികം പുരുഷന്മാരുടെയും 3.74 ലക്ഷം സ്ത്രീകളുടെയും മരണ കാരണം മദ്യത്തിന്റെ അമിതോപയോഗം മൂലമാണെന്ന് വ്യക്തമാക്കുന്നു. മദ്യം കരളിനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. അത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കുകയും ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. മദ്യം ഉപേക്ഷിച്ചതിന് ശേഷം തുടര്‍ച്ചയായി ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ കാരണം ചിലര്‍ക്ക് മദ്യം ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നുണ്ട്.

തലവേദന, രക്തസമ്മര്‍ദത്തിലെ വ്യതിയാനും ഹൃദയമിടിപ്പിലെ വ്യത്യാസം, ഉത്കണ്ഠ, പെട്ടെന്നുള്ള ദേഷ്യം, ഭ്രമാത്മകത എന്നിവയെല്ലാം ഈ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മദ്യം ഉപേക്ഷിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ അവർക്ക് അപസ്പാരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ മരണം വരെയും സംഭവിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു മാസത്തേക്ക് മദ്യം ഉപേക്ഷിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും ഒക്ടോബര്‍ മാസം ‘സോബര്‍ ഒക്ടോബര്‍’ എന്ന പേരില്‍ ആഘോഷിക്കുന്നുണ്ട്. ഈ മാസം അവര്‍ മദ്യപാനം നിര്‍ത്തിവെക്കുകയും ആ പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുകയും ചെയ്യുന്നു. പാവപ്പെട്ട ആളുകളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലൈഫ് എജ്യുക്കേഷന്‍ ട്രസ്റ്റിനാണ് ഈ പണം അവര്‍ കൈമാറുന്നു.

നാല് ആഴ്ചയോ അതിലധികമോ നിങ്ങള്‍ മദ്യപിക്കാതെ ഇരിക്കുമ്പോള്‍ കരള്‍ സുഖപ്പെടുമെന്ന് ഹെല്‍ത്ത്‌ലൈന്‍ ഡോട്ട്‌കോം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനൊപ്പം ഹൃദയാഘാതം, കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും കുറയുന്നു. കൂടാതെ ആദ്യ ആഴ്ചയില്‍ തന്നെ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുകയും ചെയ്യുന്നു. മദ്യപാനം നിര്‍ത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ചര്‍മം കൂടുതല്‍ തിളക്കത്തോടെ കാണപ്പെടാന്‍ തുടങ്ങും. മദ്യപിക്കുന്നത് വേഗത്തിലും സമാധാനത്തിലുമുള്ള ഉറക്കം നല്‍കുമെന്നാണ് മിക്ക ആളുകളും വിശ്വസിക്കുന്നതെന്ന് ഡ്രിങ്ക് വെയര്‍ സിഇഒ കാരന്‍ ടൈറല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇത് തെറ്റാണ്. നിങ്ങളുടെ കണ്ണുകളുടെ ചലനത്തെ ഇത് ബാധിക്കുകയും അടുത്ത ദിവസം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മദ്യപാനം മൂലം തോന്നുന്ന മന്ദതയെന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ചര്‍മത്തിലെ അണുബാധയ്ക്കും കാന്‍സറിനും കൂടിയ അളവില്‍ മദ്യപിക്കുന്നത് കാരണമായേക്കും. അത് രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്നു. നിങ്ങള്‍ അമിതവണ്ണമുള്ളയാളും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരുമാണെങ്കില്‍, മദ്യപാനം നിര്‍ത്തിയതിന് ശേഷം നിങ്ങളുടെ ശരീരഭാരം ഗണ്യമായി കുറയാന്‍ ഇടയായേക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...