ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് യുവതി ; തരൂരിന്റെ വൈറല്‍ മറുപടി ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സൗന്ദര്യത്തെക്കുറിച്ചുള്ള യുവതിയുടെ ചോദ്യത്തിന് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ തഗ്ഗ് മറുപടി വൈറലാകുന്നു. നാഗാലാന്റില്‍ യുവതീ-യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ശശി തരൂര്‍ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. പരിപാടിയ്ക്കിടെ വേദിയിലുണ്ടായിരുന്ന യുവതി ശശി തരൂരിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആരാഞ്ഞിരുന്നു. പ്രായമായിട്ടും ഇപ്പോഴും സൗന്ദര്യത്തോടെയും ഉന്മേഷവാനായും കാണപ്പെടുന്നു. തന്നെ ബുദ്ധിശാലിയുമാണ്. എന്താണ് ഇതിന്റെ രഹസ്യം എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇത് കേട്ട് വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ ചിരിച്ചു. ഇതിന് പിന്നാലെയായിരുന്നു ശശി തരൂരിന്റെ മറുപടി.

നിങ്ങള്‍ വളരെ നല്ലൊരു വ്യക്തിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശി തരൂര്‍ മറുപടി ആരംഭിച്ചത്. താന്‍ പറയുന്ന കാര്യങ്ങള്‍ തന്നെ പോലെ സൗന്ദര്യം നില നിര്‍ത്താന്‍ നിങ്ങളെ സഹായിച്ചെന്ന് വരില്ല. പിന്നെ അത് പറയേണ്ട കാര്യമുണ്ടോ. നിങ്ങളോട് എല്ലാവരോടും പറയാനുള്ളത് മാതാപിതാക്കളെ ബുദ്ധിപരമായി തിരഞ്ഞെടുക്കക എന്നതാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബാല്യം മുതലേ ശീലിച്ച കാര്യങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. ചെറുപ്പം മുതല്‍ തന്നെ നന്നായി വായിക്കും. താന്‍ ബുദ്ധിശാലിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അതുകൊണ്ടാണ്. വായനയിലൂടെയാണ് അറിവ് സ്വായത്തമാക്കുന്നത്. തനിക്ക് ആളുകള്‍ക്ക് മുന്‍പില്‍ സംസാരിക്കുക അത്ര എളുപ്പമായിരുന്നില്ല. നിരവധി തവണ അങ്ങനെ ചെയ്ത ശേഷമാണ് താന്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ആരംഭിച്ചതെന്നും തരൂര്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...