ഇതൊക്കെ എന്ത് ; നേതാക്കൾക്ക് ജാമ്യം ലഭിച്ചു, പിന്നാലെ കാട്ടാന ആക്രമണത്തില്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായതിനു പിന്നാലെ ജാമ്യം ലഭിച്ചതോടെ സമരപ്പന്തലിലെത്തി വീണ്ടും പ്രതിഷേധം ആരംഭിച്ച് കോൺഗ്രസ് നേതാക്കൾ. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യൂ കുഴൽനാടൻ എം.എൽ.എ എന്നിവരെയാണ് ഇന്നലെ രാത്രി കോതമംഗലത്തെ സമരവേദിയിൽനിന്ന് നാടകീയമായി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്.

പക്ഷെ, രാത്രിതന്നെ കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ വീണ്ടും സമരം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. വ്യക്തിപരമായി വേട്ടയാടാനാണ് ശ്രമമെന്നാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നേതാക്കൾ പ്രതികരിച്ചത്. പോരാട്ടം അവസാനിപ്പിക്കില്ല. പൊലീസ് വേട്ടയെ പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. മാത്യു കുഴൽനാടനും ഷിയാസിനും പുറമെ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മറ്റ് 13 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് വീണ്ടും പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...