ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ചു ; പിന്നാലെ അഞ്ചുപേർ രക്തം തുപ്പി , രണ്ടു പേർ അതീവ ​ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ച അഞ്ചുപേർക്ക് വായിൽ പൊള്ളലേറ്റതായി റിപ്പോർട്ട്. ദില്ലിയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിക്കുകയായിരുന്നു. മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചതിനെ തുടർന്ന് വായിൽ നിന്ന് രക്തം വരികയും പൊള്ളലേൽക്കുകയും ചെയ്തു. വായിൽ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർ‍ട്ട്.

ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമാണ് വായിൽ പൊള്ളലേറ്റത്. മൗത്ത് ഫ്രഷനർ ഉപയോ​ഗിച്ച ഇവർ വേദനയോടെയും അസ്വസ്ഥതയോടെയും നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ ഒരാളുടെ വായിൽ ഐസ് ഇടുന്നതും പിന്നീട് ഛർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൗത്ത് ഫ്രഷ്നറിൽ അവർ എന്താണ് കലർത്തിയതെന്ന് ഞങ്ങൾക്ക് അറിയില്ല. ഇവിടെ എല്ലാവരും ഛർദ്ദിക്കുകയാണെന്ന് അങ്കിത് കുമാർ പ്രതികരിക്കുന്നുണ്ട്. നാവിൽ മുറിവുകളും വായയിൽ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവർ ഞങ്ങൾക്ക് നൽകിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാർ പറയുന്നു. സംഭവത്തിൽ പരിക്കേറ്റവർ പോലീസിൽ പരാതി നൽകി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...