വായ്പയ്ക്കായി ബാങ്കിൽ സമർപ്പിച്ച പ്രമാണങ്ങൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം ?

For full experience, Download our mobile application:
Get it on Google Play

ഒരു ഉപഭോക്താവ് ബാങ്കിൽ നിന്ന് ലോൺ എടുക്കുമ്പോൾ Collateral Security ആയി വസ്തുവിന്റെ ആധാരവും അനുബന്ധരേഖകളും ബാങ്കിൽ സമർപ്പിക്കാറുണ്ട്. ലോൺ തിരിച്ചടവിനുശേഷം കൊടുത്തിരിക്കുന്ന പ്രമാണങ്ങൾ നാശമോശങ്ങളില്ലാതെ ഉപഭോക്താവിന് അതേ രീതിയിൽതന്നെ തിരിച്ച് നൽകുവാൻ ബാങ്കിന് ഉത്തരവാദിത്വമുണ്ട്. പ്രമാണം ഇല്ലാത്ത ഒരു വസ്തുവിന് മാർക്കറ്റ് വില ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. നൽകിയ പ്രമാണം തിരികെ അതേ രീതിയിൽ തന്നില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം മറക്കേണ്ട.

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക >> 1) ബാങ്കിന് പ്രമാണം സമർപ്പിക്കുമ്പോൾ Attested കോപ്പികൾ സൂക്ഷിക്കുവാൻ മറക്കരുത്. 2) സമർപ്പിക്കുന്ന പ്രമാണങ്ങളുടെ കൈപ്പറ്റ് രസീത് ബാങ്കിൽ നിന്നു വാങ്ങിയിരിക്കണം. 3) വായ്പാ തിരിച്ചടവിന് ശേഷം പ്രമാണം തിരികെ ലഭിക്കുമ്പോൾ രേഖകളുടെ ഓരോ പേജും സ്വയം നോക്കി ബോധ്യപ്പെടാതെ യാതൊരു കാരണവശാലും ബാങ്കിൽനിന്ന് രേഖകൾ കൈപ്പറ്റിയതായി എഴുതി കൊടുക്കരുത്. 4) ബാങ്കിൽ നൽകിയിരിക്കുന്ന പ്രമാണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നാശമോശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കിനെ വിവരം രേഖാമൂലം അറിയിക്കുകയും അതിന് കൈപ്പറ്റ് രസീത് ബാങ്കിന്റെ സീലോടുകൂടി വാങ്ങുകയും വേണം. തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയും FIR രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടതാണ്. FIR ന്റെ കോപ്പി ബാങ്കിന് കൊടുക്കേണ്ടതും ആകുന്നു. നിങ്ങൾ പരാതി കൊടുത്താലും ചില ബാങ്കുകൾ യാതൊരുവിധ തീരുമാനവും എടുക്കാതെ കാര്യങ്ങൾ നീട്ടിക്കൊണ്ട് പോകുവാൻ ശ്രമിക്കും.

5) പുതിയ പ്രമാണത്തിന്റെ സർട്ടിഫൈഡ് കോപ്പി ഉപഭോക്താവിന് ലഭ്യമാക്കാനുള്ള എല്ലാവിധ ചെലവുകളും ബാങ്കാണ് വഹിക്കേണ്ടത്. 6) ബാങ്ക് ഉപഭോക്താവിന് പ്രമാണം നഷ്ടപ്പെട്ടതായി കാണിച്ചുകൊണ്ടുള്ള ഒരു Indemnity Bond നൽകേണ്ടതാണ്. 7) ബാങ്കിന്റെ സേവനത്തിൽ വന്ന അപര്യാപ്തത കാണിച്ചുകൊണ്ട് ഉപഭോക്ത കമ്മീഷനിൽ ബാങ്കിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതി കൊടുക്കാവുന്നതാണ്. >>>തയ്യാറാക്കിയത് – അഡ്വ.കെ.ബി മോഹനന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...