പുതിയ ഫ്യുവൽ സേവ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

For full experience, Download our mobile application:
Get it on Google Play

ഗൂഗിൾമാപ്പ് ഇന്ന് വഴി മനസിലാക്കാൻ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ മാപ്പില്‍ പുതിയൊരു അപ്ഡേറ്റെത്തിയിട്ടുണ്ട്. ‘സേവ് ഫ്യുവൽ’ എന്നാണ് ഫീച്ചറിന്റെ പേര്. പേര് പോലെ കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സേവ് ഫ്യൂവല്‍ എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ ഉപഭോഗം കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടർന്ന് ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും.

ഗൂഗിൾമാപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. ശേഷം സെറ്റിങ്സിൽ നാവിഗേഷൻ തിരഞ്ഞെടുക്കണം. “റൂട്ട് ഓപ്ഷനുകൾ” കണ്ടെത്തി ഇന്ധന ക്ഷമതയുള്ള റൂട്ട് തെരഞ്ഞെടുക്കാവുന്നതാണ്. നിർദേശങ്ങൾ മികച്ചതാക്കാൻ വാഹനത്തിന്‍റെ എഞ്ചിൻ ഏത് എന്നതിന് കീഴിൽ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ എന്നത് വ്യക്തമാക്കുക. നമ്മുടെ വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം സംബന്ധിച്ച് ഇൻപുട്ട് നല്കാനും അതിലൂടെ വിവരങ്ങൾ അറിയാനുമുള്ള ഓപ്ഷൻ ഈ ഫീച്ചറിലുണ്ട്. അത് പ്രയോജനപ്പെടുത്താവുന്നതാണ്. പെട്രോളിന്റെ വ്യാപകമായ ഉപയോഗം കാരണം പെട്രോളിനെ ഡിഫോൾട്ട് എഞ്ചിൻ ചോയിസായാണ് ഗൂഗിൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...