യാത്രക്കാരെ തടഞ്ഞ് വാട്‌സാപ്പ് പരിശോധന ; ഹൈദരാബാദ് പോലീസ് നടപടി വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തിയുള്ള പോലീസിന്റെ ഫോൺ പരിശോധന വിവാദത്തില്‍. യാത്രക്കാരുടെ ഫോണ്‍ പിടിച്ചു വാങ്ങി വാട്‌സാപ്പ് ചാറ്റും ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുമാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രകടമായ സ്വകാര്യത ലംഘനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് ഫോണ്‍ പിടിച്ചുവാങ്ങിയുള്ള പരിശോധന. ഇരുചക്രവാഹനങ്ങൾ നിർത്തി അവരുടെ ഫോൺ കാണിക്കാൻ ആവശ്യപ്പെടുന്നതും ശേഷം സെര്‍ച്ച് ബോക്‌സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

പരിശോധനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സൗത്ത് സോൺ ഡിസിപി ഗജ്‌റാവു ഭൂപാൽ പറയുന്നതനുസരിച്ച്, അസദ്ബാബ നഗർ പ്രദേശത്ത് 100-ലധികം പോലീസുകാർ തെരച്ചിൽ നടത്തി. 58 വാഹനങ്ങളും പരിശോധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....