തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയൽ ; പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

വീണ്ടും പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി വാട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുള്ളത്. തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കും. വാട്സ്ആപ്പ് വഴി വ്യാജവാര്‍ത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. വാട്സ്ആപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല, ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും.

യുആര്‍എല്‍ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചെന്നിരിക്കട്ടെ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരവുമുണ്ട്. ഈ സന്ദേശങ്ങള്‍ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ഗൂഗിളിന്റെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ പരിശോധിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കും ; തീരുമാനം ഉടൻ

0
കൊച്ചി : പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത്...

കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക...

0
കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം...