ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നവരെന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ പിണറായി വിജയൻ പ്രത്യേക ഇടപെടൽ നടത്തി. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻചാണ്ടിയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടി നാടിൻ്റെ വലിയ സമ്പത്താണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോൾ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു. സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ കല്ലേറ് കൊണ്ടപ്പോൾ ആലപ്പുഴയിലുള്ള തങ്ങൾക്ക് സുരക്ഷ നൽകി. ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

0
ആലപ്പുഴ : അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം...

ജമ്മുകശ്മീരിൽ കനത്ത മഴ ; ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം

0
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം....

മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ...

പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല ; ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത് : ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ...