പി ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ വാങ്ങി ; ആരോപണവുമായി ഇഡി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാനെന്ന പേരിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന ചൈനീസ് പൗരന്മാർക്ക് ചട്ടങ്ങൾ ലംഘിച്ച് വിസ അനുവദിക്കുന്നതിന് വേണ്ടിയാണ് കാർത്തി കൈക്കൂലി വാങ്ങിയത്. ഇയാളുടെ അടുത്ത സുഹൃത്ത് എസ് ഭാസ്‌കരരാമൻ മുഖേനയാണ്‌ കാർത്തി പണം കൈപ്പറ്റിയതെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
കാർത്തിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്കാണ് ഈ പണം വകമാറ്റിയത്. പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന 263 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കി നൽകാമെന്നായിരുന്നു കാർത്തിയുടെ വാഗ്ദാനം.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കാർത്തിയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഏപ്രിൽ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇഡി ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ഭാസ്‌കരരാമൻ വഴി കൈക്കൂലി വാങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...