തിരുവനന്തപുരം : കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങ് നിരവധി നാടകീയമുഹൂര്‍ത്തങ്ങള്‍ക്കും അതുപോലെ തന്നെ വിവാദങ്ങള്‍ക്കുമാണ് വേദിയായത്. ചില സിനിമകള്‍ക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം മുതല്‍ അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം വരെയായിരുന്നു പുരസ്‌കാര വേദി സാക്ഷിയായത്. എന്നാല്‍ അതിനേറെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ ഒന്നായിരുന്നു പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച നടന്‍ ഭീമന്‍ രഘുവിന്റെ ദൃശ്യങ്ങള്‍.
മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കയ്യടിയും നല്‍കിയായിരുന്നു രഘു കസേരയിലിരുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. അന്ന് എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച് സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്‌തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു ഭീമന്‍ രഘു അന്ന് പറഞ്ഞത്.
താന്‍ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നത് എന്നായിരുന്നു ഭീമന്‍ രഘുവിന്‍റെ മറുപടി. ഇത് ജനാധിപത്യ രാജ്യമാണ്. രാജഭരണക്കാലം അവസാനിച്ചുവെന്ന കാലം ഭീമന്‍ രഘു തിരക്കുകള്‍ക്കിടയില്‍ മറന്നു പോയി എന്ന് വേണം മനസിലാക്കാന്‍. മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിട്ട് നേരമായിരുന്നു ഭാവഭേതങ്ങളില്ലാതെ നടന്‍ എഴുന്നേറ്റ് നിന്നത്. ആദരിക്കേണ്ട, ബഹുമാനിക്കേണ്ട നിരവധി വ്യക്തിത്വങ്ങള്‍ നേരത്തെ വേദിയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും നല്‍കാത്ത ബഹുമാനവും ഭയഭക്തിയോടുള്ള ആദരവും മുഖ്യമന്ത്രിക്ക് മാത്രം നല്‍കേണ്ടത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
പാര്‍ട്ടിയിലെ പുതിയ അംഗങ്ങള്‍ക്ക് പോലും പിണറായി പേടി പടര്‍ന്നു കഴിഞ്ഞു വേണം മനസിലാക്കാന്‍. മാത്രമല്ല, ഇടതുപക്ഷത്തിന് പൊതുവേയുള്ള പിണറായി ആരാധന എത്രത്തോളം ശക്തമായിരിക്കുന്നുവെന്നും ഈ സംഭവം വ്യക്തമാക്കുന്നു. ജനങ്ങള്‍ വോട്ട് നല്‍കി അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു അധികാരി എന്നതിലപ്പുറം പിണറായിക്ക് ഏകാധിപത്യ പദവി നല്‍കുന്നത് ആരൊക്കെയാണ് എന്നത് ഈ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.
ഭീമന്‍ രഘുവിന്‍റെ പ്രവര്‍ത്തി തികച്ചും അയാളുടെ വ്യക്തിപരമായ കാര്യം തന്നെയാണ്. എന്നാല്‍ ബഹുമാനത്തിന്‍റെ പേരില്‍ ഇത്തരം കോമാളിത്തരങ്ങള്‍ എന്തിനാണെന്നാണ് അടുത്ത ചോദ്യം. ബഹുമാനവും കാട്ടിക്കൂട്ടലും രണ്ട് വ്യത്യസ്‌ത സ്വഭാവമുള്ള പ്രവര്‍ത്തിയാണെന്ന് രഘു ഏത് കാലത്ത് ഇനി മനസിലാക്കുമെന്ന് അറിയില്ല. ദൃശ്യങ്ങള്‍ കാണുന്ന ഏതൊരു വ്യക്തിക്കും പൊട്ടിച്ചിരി സമ്മാനിക്കുന്നതായിരുന്നു രഘുവിന്‍റെ പ്രവര്‍ത്തി. മാത്രമല്ല, സദസില്‍ ഇരുന്ന നടന്മാരും മറ്റും ഭീമന്‍ രഘുവിനെ നോക്കി പരിഹസിക്കുന്നത് കാണാം. ഇനി ചടങ്ങില്‍ മികച്ച ഔട്ട്സ്‌റ്റാന്‍ഡറാകുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണോ ഇത്തരമൊരു പ്രവര്‍ത്തി ചെയ്‌തതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആക്ഷന്‍ രംഗങ്ങളിലൂടെ രഘുവിനെ ഫ്രെഡിമില്‍ കണ്ട മലയാളികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെ ഹാസ്യരംഗം തികച്ചും ആശ്ചര്യത്തോടെയെ നോക്കി കാണാന്‍ സാധിക്കുകയുള്ളൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033