‘ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു വീട്ടിലിരിക്കാൻ ‘ ; പുഷ്പയിൽ അതിഥിവേഷത്തിൽ എത്തിയതിനെ കുറിച്ച് സാമന്ത

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ കരിയറിൽ എക്കാലവും ഓർമിക്കാവുന്ന പെർഫോമൻസാണ് പുഷ്പയിലേത്. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ”ഊ അണ്ടാവാ” എന്ന ഗാനവും സാമന്തയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ, താൻ ഏത് സാഹചര്യത്തിലാണ് ഈ അതിഥിവേഷത്തിൽ അഭിനയിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത. ഈ ​ഗാനരം​ഗത്തിൽ അഭിനയിക്കുന്നത് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇഷ്ടമല്ലായിരുന്നെന്ന് സാമന്ത പറഞ്ഞു. എല്ലാവരും പറഞ്ഞത് വീട്ടിൽ അടങ്ങി ഇരിക്കാനാണ്.

പക്ഷേ ചെയ്യും എന്നായിരുന്നു തനെടുത്ത നിലപാടെന്നും താരം വ്യക്തമാക്കി. സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രചരണത്തിന്റെ ഭാ​ഗമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫര്‍ വന്നത് വിവാഹമോചനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിനുവേണ്ടി നൃത്തം ചെയ്യരുത് എന്നുമായിരുന്നു. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്. പക്ഷേ ചെയ്യും എന്നായിരുന്നു എന്റെ നിലപാട്.’-സാമന്ത പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...