റോഡ് ഉയർന്നപ്പോൾ കലുങ്കിന്റെ സംരക്ഷണ കെട്ട് താഴ്ന്നത് അപകടകെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുറിഞ്ഞകൽ – അതിരുങ്കൽ റോഡിൽ മുറിഞ്ഞകൽ ഭാഗത്ത് റോഡ് ടാറിങ് നടന്നപ്പോൾ റോഡ് ഉയര്ന്നത് മൂലം സംരക്ഷണകെട്ട് താഴ്ന്നത് അപകട ഭീഷണിയാകുന്നു. ബി എം ബി സി സാങ്കേതിക വിദ്യയിൽ ആണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. കല്ലുവിള ഭാഗത്തേക്ക് പോകുന്ന കൊടും വളവിൽ ആണ് കലുങ്ക് റോഡ് നിരപ്പിൽ നിന്നും താഴ്ന്ന് നില്കുന്നത്. ഈ ഭാഗത്ത് ടിപ്പർ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്. റോഡിന്റെ ഒരു ഭാഗത്ത് ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും സ്ളാബുകളും സ്ഥാപിച്ചിട്ടില്ല. ഈ കൊടും വളവിലെ റോഡിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണം എന്നും ആവശ്യമുയരുന്നുണ്ട്. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ താഴ്ചയിൽ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. വർഷങ്ങളായി തകർന്ന് കിടന്നിരുന്ന റോഡ് ഈ അടുത്ത കാലത്താണ് ടാർ ചെയ്തത്. ചെറിയ ഒരു മഴ പെയ്താൽ പോലും റോഡ് ചെളിക്കുണ്ടായി മാറുന്നതും ഇവിടെ പതിവായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...