വാരണാസി: പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വവും അഭയവും നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി.
‘ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ? ഹിന്ദുക്കളെയോ സിക്കുകാരെയോ അവര്‍ പാവങ്ങളായതിനാല്‍ ഇറ്റലി സ്വീകരിക്കില്ല, കൃഷ്ണ റെഡ്ഡി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സി.എ.എയും ജി.എസ്.ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിലെ മാറ്റങ്ങള്‍ നികുതി വര്‍ദ്ധനയ്ക്ക് കാരണമാകുന്നു എന്ന് അദ്ദേഹം പറയുന്നതെന്നും റെഡ്ഡി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അപക്വമായ പ്രസ്താവന കാണിക്കുന്നത് അദ്ദേഹത്തിന് സി.എ.എയും ജി.എസ്.ടിയും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ്. സിഎഎയും ജിഎസ്ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു അധ്യാപകനില്‍ നിന്ന് അദ്ദേഹം ട്യൂഷന്‍ നേടണം, കൃഷ്ണ റെഡ്ഡി പറഞ്ഞു.