‘ഭാര്യ പീഡിപ്പിച്ചാല്‍ ഭര്‍ത്താവ് എവിടെ പോകും..’; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് പുരുഷന്മാര്‍ക്കായി ദേശീയ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബുധനാഴ്ചയും ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തി. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ പോലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കണമെന്നാണ് ആവശ്യം. അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയാണ് ഏറ്റവുമൊടുവില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്‍സിആര്‍ബി ഡാറ്റ പ്രകാരം 2021ല്‍ രാജ്യത്തുടനീളം 1,64,033 പേര്‍ ആത്മഹത്യ ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. ഇവരില്‍ 81,063 പേര്‍ വിവാഹിതരായ പുരുഷന്മാരും 28,680 പേര്‍ വിവാഹിതരായ സ്ത്രീകളുമാണ്. 2021ല്‍ 33.2 ശതമാനം പുരുഷന്‍മാര്‍ കുടുംബപ്രശ്നങ്ങള്‍ കാരണവും 4.8 ശതമാനം പേര്‍ വിവാഹ സംബന്ധമായ കാരണങ്ങളാലും ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാ കേസുകള്‍ നിയമ കമ്മീഷന്‍ പഠിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ ഗാര്‍ഹിക പീഡനത്തിന് ഇരയായ പുരുഷന്മാരുടെ പരാതികളില്‍ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്‍കണം. കൂടാതെ ഇവരുടെ പരാതികളില്‍ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....