മഴക്കാലത്ത് തള്ള വിരലില്‍ ഉണ്ടാകുന്ന വേദനയും പൂപ്പലും നിസാരമല്ല

For full experience, Download our mobile application:
Get it on Google Play

മഴക്കാലം വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ  നാം പല മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും നഖങ്ങളില്‍ ഉണ്ടാവുന്ന അണുബാധ. ഇത്തരം അണുബാധകള്‍ പ്രധാനമായും ബാധിക്കുന്നത് പലപ്പോഴും നമ്മുടെ തള്ളവിരലുകളെയാണ്. ഇത് തള്ളവിരലില്‍ പൂപ്പലും പഴുപ്പും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

മണ്‍സൂണ്‍ സമയത്താണ് ഇത്തരം അണുബാധകള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് കാല്‍ വിരലുകളില്‍ ആണ് കൂടുതല്‍ കാണപ്പെടുന്നത്. പലപ്പോഴും ഇതിനെ മഴക്കാലത്ത് എപ്രകാരം പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാല്‍വിരലിലെ നഖത്തിലുണ്ടാവുന്ന ഫംഗസ് അണുബാധ നിസ്സാരമെന്ന് തോന്നുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കാല്‍വിരലിലെ നഖത്തിലുണ്ടാവുന്ന അണുബാധയെ തടയുന്നതിന് വേണ്ടി വെളുത്ത വിനാഗിരി അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്.

എന്താണ് നഖത്തിലെ അണുബാധ?
നഖത്തിലുണ്ടാവുന്ന അണുബാധ പലപ്പോഴും നമ്മുടെ മനസമാധാനം ഇല്ലാതാക്കുന്നു. ഇതിനെ പൊതുവേ ഒനിക്കോമൈക്കോസിസ് എന്നാണ് പറയുന്നത്. ഇത് കാല്‍വിരലുകളെ ബാധിക്കുന്ന ഒരു സാധാരണ ഫംഗസ് അണുബാധയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഡെര്‍മറ്റോഫൈറ്റുകള്‍, യീസ്റ്റ്, പൂപ്പല്‍ തുടങ്ങിയ വിവിധ തരം ഫംഗസുകളാണ് ഈ അണുബാധയ്ക്ക് കാരണമാകുന്നത്. പലപ്പോഴും ഇത് സാധാരണയായി നഖത്തിന്റെ അരികില്‍ നിന്നോ അടിയില്‍ നിന്നോ ആരംഭിച്ച് പിന്നീട് നഖം മൊത്തത്തില്‍ പടരുന്നു. പിന്നീട് പൂപ്പല്‍ വര്‍ദ്ധിക്കുകയും പഴുപ്പും വേദനയും ദുര്‍ഗന്ധവും ഉണ്ടാക്കുകയും ചെയ്യുന്നു.

കാരണങ്ങള്‍
ഇത്തരം ഫംഗസുകള്‍ ഇല്ലാതിരിക്കുന്നതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനമായും വരുന്നത് ശുചിത്വമില്ലായ്മയാണ്. ഇത്തരം അവസ്ഥകളില്‍ പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തതോ അല്ലെങ്കില്‍ വിയര്‍പ്പുള്ളതോ അല്ലെങ്കില്‍ നനഞ്ഞ സോക്‌സുകള്‍ സൂക്ഷിക്കുന്നതോ ആയിരിക്കാം കാരണം. കൂടാതെ മഴക്കാലത്ത് കൂടുതല്‍ സമയം വൃത്തിഹീനമായ സാഹചര്യത്തില്‍ നില്‍ക്കേണ്ടി വരുന്നതും ഇത്തരം അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ഫംഗസ് വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...