ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെ ആക്രമിക്കാനെത്തിയ ജയില്‍പുള്ളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെ ആക്രമിക്കാനെത്തിയ ജയില്‍പുള്ളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. റാന്നി പുതുശേരിമല പള്ളിക്കമുരുപ്പ് കെട്ടിടത്തില്‍ പുത്തന്‍വീട്ടില്‍ ബിനു മാത്യൂ(47)വാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കുമ്മണ്ണൂര്‍ താന്നിമൂട്ടില്‍ ഐ.അബ്ദുല്‍ സത്താറിനെ ആക്രമിക്കാനായി ബിനു കുമ്മണ്ണൂര്‍  ജംഗ്ഷനിലെത്തിയത്. അയല്‍പക്കത്തെ വീടുകളിലെത്തി അന്വേഷിക്കുകയും സത്താറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയതു. ജംഗ്ഷനിലെ സത്താറിന്റെ പഴയ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരോടും ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് സത്താര്‍ ഇപ്പോള്‍ താമസിക്കുന്ന മാവനാലിലെ വീട്ടിലെത്തി ഭീഷണി മുഴക്കവേ ബിനുവിനെ പിന്‍തുടര്‍ന്ന് എത്തിയ യുവാക്കള്‍ ഇയാളെ പിടികൂടുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

നാലോളം വധശ്രമക്കേസുകളില്‍ പ്രതിയായ ബിനു ജയിലില്‍ സഹതടവുകാരുമായി അടിപിടി കൂടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിനുവിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റുകയുമായിരുന്നു. സത്താറാണ് ഇതിന് പിന്നില്‍ എന്ന് കരുതിയാണ് ആക്രമിക്കാന്‍ എത്തിയത്. ഇയാളൊടൊപ്പം മറ്റ് മൂന്നു പേരു കൂടി ഉണ്ടെന്നും രക്തം കണ്ട ശേഷമേ മടങ്ങൂവെന്നും പറഞ്ഞതായി ജംഗ്ഷനിലുള്ള ഗ്രാമ പഞ്ചായത്തംഗം ഷീബ സുധീര്‍ പറഞ്ഞു. സത്താറിന്റെ മൊഴിയെടുത്ത പോലീസ് ബിനുവിനെതിരെ കേസെടുത്തു. ഇയാളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പക്ഷേ കൂട്ടാളികളെ കണ്ടെത്താനായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...