തിരുവനന്തപുരം : മറുനാടൻ ഷാജനെ എയർപോർട്ടിലിട്ട് തല്ലിയൊതുക്കി. സൈബർ സഖാക്കളും ഇസ്ലാമിസ്റ്റുകളും സോഷ്യൽ മീഡിയയിൽ ആഘോഷ തിമിർപ്പിലാണ്. ഷാജൻ സ്കറിയയെ തല്ലുന്ന വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്നവർ പറയുന്നത് ഷാജൻ സ്കറിയക്ക് അടികിട്ടി എന്നൊക്കെയാണ്. വീഡിയോയിൽ ഷാജൻ സ്കറിയയെ പച്ചത്തെറി വിളിക്കുന്നതും കേൾക്കാം. എന്നാൽ അടി കിട്ടിയത് ഷാജൻ സ്കറിയക്കാണോ അതോ തെറി വിളിച്ചവനാണോ എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ.
ഈ വിഡിയോ സൂഷ്മമായി നിരീക്ഷിച്ചാൽ മനസിലാകുന്നത് അടി കിട്ടിയത് തെറി വിളിച്ചവനും അടിച്ചത് ഷാജനുമാണെന്നാണ്. എന്തായാലും അടിക്കാൻ പോയവൻ അടി കൊണ്ടോടി എന്നാണ് വിവരം. രാജേഷ് കൃഷ്ണൻ എന്ന സി പി എംകാരനാണ് ഷാജനെ ആക്രമിക്കാൻ ശ്രമിച്ചത്. മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റം തന്നെയാണിത്. നിരവധി പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും ഞെട്ടിച്ചത് നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പ്രതികരണമാണ്. ഇന്ത്യൻ ഭരണഘടനക്കും പൗരന്റെ മാലികാവകാശങ്ങൾക്കും വേണ്ടി പോരാടാൻ കടപ്പെട്ട ഒരു ജനപ്രതിനിധി നടത്തിയ പരാമർശം അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്.
“ആരായാലും ആ ലണ്ടൻ മലയാളിക്ക് സ്നേഹാഭിവാദ്യങ്ങൾ.. ഏറ്റവും അർഹതപ്പെട്ട ഒരു ചെപ്പക്കുറ്റിക്ക് തന്നെയാണ് അടി കിട്ടിയത്. ഇതൊരു സ്ഥിരം കലാപരിപാടിയായി മാറട്ടേ. എന്തായാലും പൊളിച്ചു” ഇതാണ് നിലമ്പൂർ എംഎൽഎ പി വി അൻവര്‍ ഫെയ്സ് ബുക്കിൽ നടത്തിയ പരാമർശം. അതായത് വീണ്ടും ഷാജനെ ആക്രമിക്കാനുള്ള ആഹ്വാനം. പിണറായിയുടെയും സി പി എമ്മിന്റെയും ഭാഷയിൽ പറഞ്ഞാൽ കലാപാഹ്വാനം. പിണറായി ഭരണത്തിൽ എന്തായാലും ഇതിനെതിരെ കേസ് വരാൻ സാധ്യതയില്ല. വിയോജിപ്പു പ്രകടിപ്പിക്കുന്നവരെ 5l വെട്ടിൽ തീർക്കുന്ന സിപിഎമ്മും കൈവെട്ടുന്ന ഇസ്ലാമിസ്റ്റുകളും നാവ് മുറിച്ചില്ലല്ലോയെന്ന് ഷാജന് ആശ്വസിക്കാം. യൂസഫലിയുടെ കടുത്ത ആരാധകനും അന്തംകമ്മിയുമാണ് രാജേഷ് കൃഷ്ണനെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുഴു എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഇയാൾ. പി വി അൻവറിന്റെ ഇഷ്ടക്കാരൻ.
ഇ വിഷയത്തിൽ ഷാജൻ സ്കറിയ പ്രതികരണം നടത്തിയിട്ടുണ്ട്. ഷാജന്റെ ഫെയ്സ് ബുക്ക് കുറിപ്പിങ്ങനെയാണ് :- എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂര്‍ വൈകിയാണ് എയര്‍പോര്‍ട്ടിലേയ്ക്ക് എത്തിയത്. ഫ്ലൈറ്റ് മിസാവാതിരിക്കാനുള്ള ഓട്ടത്തിനിടയില്‍ രണ്ടുപേര്‍ നടന്നു വരുന്നു. ഒരാള്‍ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്. മറ്റൊരാള്‍ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്പോട്ട് നടന്നുപോയി. പിന്നെ വേഗതയില്‍ മുമ്പോട്ട് നടക്കുമ്പോള്‍ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്. തിരിഞ്ഞുചെന്ന് മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി ഒറ്റയിടി കൊടുത്തു. തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാന്‍. പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ… പാവം ഇപ്പോള്‍ ആശുപത്രിയിലാണോ അതോ വീട്ടില്‍ത്തന്നെ തിരുമ്മല്‍ ചികിത്സയില്‍ ആണോ എന്നറിയില്ല. എന്തായാലും ഞാന്‍ നാട്ടിലുണ്ട്. എന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടിവേഗതയില്‍ ഞാനും തെറി വിളിച്ചിരുന്നു കേട്ടോ… വിശദമായ വിവരണം നാളെ ഓഫീസില്‍ എത്തിയതിന് ശേഷം. ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടില്‍ നൂറായിരം പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികള്‍ക്കും സുഡാപ്പികള്‍ക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതില്‍ കൂടുതല്‍ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടത്….ഇങ്ങനെയാണ് മറുനാടന്‍ ഷാജന്റെ പ്രതികരണം.































