എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല ; സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂരില്‍ വിജയം സ്വയം ഉറപ്പിച്ച് സുരേഷ് ഗോപി. എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി. ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി. പത്മജയുടെ ബിജെപി പ്രവേശത്തെ തുടര്‍ന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇതോടെ ടി എൻ പ്രതാപൻ മത്സരിക്കുന്നില്ലെന്നായി.

കെ മുരളീധരന്‍റെ സീറ്റായിരുന്ന വടകരയില്‍ മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. പത്മജയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപിക്ക് അകത്തുനിന്ന് എതിര്‍പ്പുകളുയരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. നിലവില്‍ തൃശൂരില്‍ സുരേഷ് ഗോപി, വി എസ് സുനില്‍ കുമാര്‍, കെ മുരളീധരൻ ഇങ്ങനെയൊരു ത്രികോണമത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തി ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത്‌ മായം ചേർന്ന ശർക്കരയും വെളിച്ചെണ്ണയും

0
കൊല്ലം: ഓണ വിപണി സജീവമായതോടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും വ്യാപകമായി...

പ്രതിപക്ഷ ബഹളം ; ലോക്സഭ 12 മണിവരെ നിർ‍ത്തിവച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി...