ആരൊക്കെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട ; ഈ പാൻകാർഡ് ഉടമകൾ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്. അതുപോലെ ആധാർ കാർഡ് രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയാണ്. സർക്കാരിന്റെയും അല്ലാത്തതുമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്.
2023 ജൂൺ 30 ന് മുൻപ് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ എല്ലാവരും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട ആവശ്യമുണ്ടോ? ഏതൊക്കെ ആളുകൾക്കാണ് പാൻ കാർഡ് ലിങ്ക് ചെയ്യേണ്ടതെന്ന് അറിയാം.

ആർക്കൊക്കെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ കഴിയില്ല?
രാജ്യത്തെ എല്ലാ പൗരനും പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ടതില്ല. 80 വയസ്സിനു മുകളിലുള്ളവർ, ആദായനികുതി നിയമമനുസരിച്ച് പ്രവാസികളോ ഇന്ത്യൻ പൗരത്വം ഇല്ലാത്തവരോ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട.
—–
പാൻ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?
പാൻ കാർഡ് ഇതുവരെ ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടമകൾ എത്രയും വേഗം ഇത് ചെയ്യണം. ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പാൻ കാർഡ് സ്വയമേവ പ്രവർത്തനരഹിതമാകും. ഇതോടെ ആദായ നികുതി അടയ്ക്കുന്നത് മുതലുള്ള എല്ലാ സാമ്പത്തിക കാര്യങ്ങളും അവതാളത്തിലാകും. മാത്രമല്ല, പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല. ഇതിന് പുറമെ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളും നിലച്ചിരിക്കുകയാണ്. പല സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങൾ പോലും ലഭിക്കില്ല. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതിന്, ആദായനികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് 1,000 രൂപ ലേറ്റ് ഫീ അടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...