എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു രാജ്‍നാഥ് സിങ്. എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കുമെന്ന് ചോദിച്ച രാജ്‍നാഥ് സിങ് അതിന് കെൽപ്പുള്ളത് ബിജെപിക്ക് മാത്രമാണെന്ന് പറഞ്ഞു. യൂദാസ് യേശുവിനെ ഒറ്റിയത് വെള്ളികാശിനാണ്. അതുപോലെ കേരളം സര്‍ക്കാര്‍ സ്വര്‍ണത്തിന് വേണ്ടി അയ്യപ്പനെ മറയാക്കി. മുനമ്പം ഭൂമി എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ വിഷയമാക്കി. ഒരു ജനകീയ വിഷയമായല്ല കണ്ടത്. എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണ്. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും എഫ് എന്ന വാക്ക് ഫ്രണ്ട്സ് എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത്.

അഴിമതിക്കാര്യത്തിൽ അവര്‍ ഒരുപോലെ സുഹൃത്തുക്കളാണെന്നും രാജ്‍നാഥ് സിങ് പരിഹസിച്ചു. പൊന്മാൻ എന്ന് സിനിമ സാങ്കൽപ്പികമായിരിക്കാം. എന്നാൽ, സ്വര്‍ണം മോഷ്ടിച്ച പൊന്മാമാര്‍ കേരളത്തിലുണ്ടായെന്നത് സത്യമായെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. പറവൂരിൽ വത്സല പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാര്‍ത്ഥി. മുൻ കോണ്‍ഗ്രസ് നേതാവും പറവൂര്‍ നഗരസഭാ മുൻ അധ്യക്ഷയുമായിരുന്ന വത്സല അടുത്തിടെയാണ് ബിജെപിയിൽ ചേര്‍ന്നത്. വിഡി സതീശൻ ആറാം തവണയാണ് പറവൂരിൽ നിന്ന് ജനവിധി തേടുന്നത്. സിപിഐയുടെ ഇടി ടൈസണ്‍ മാസ്റ്ററാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...