ദുരന്തമേഖലയില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോന്നി അഗ്നിരക്ഷാ ജീവനക്കാരെ ആര് രക്ഷിക്കും ?

For full experience, Download our mobile application:
Get it on Google Play

കോന്നി :  ദുരന്തമേഖലയില്‍ ക്ഷണനേരംകൊണ്ട് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോന്നി അഗ്നിരക്ഷാ ജീവനക്കാരെ ആര് രക്ഷിക്കുമെന്ന ചോദ്യവും ഉയരുന്നു. കോന്നി അഗ്നിരക്ഷാസേനയുടെ ഓഫിസിന് ഭീഷണിയാവുകയാണ് ചുവട് ഇളകി വീഴാറായ വന്‍ മഹാഗണിമരം. കോന്നിയിൽ പഴയ പോലീസ് സി ഐ ഓഫീസിലാണ് കോന്നി അഗ്നിരക്ഷാസേന ഓഫീസ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. കോന്നി ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്ക് കയറുന്ന റോഡരികിൽ ആണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഉയർന്ന തിട്ടയിൽ വർഷങ്ങളായി നിൽക്കുന്ന മരത്തിന്റെ വേരുകൾ കെട്ടിടത്തിന്റെ അടുത്തേക്ക് പടർന്ന് ഇറങ്ങി അഗ്നിരക്ഷ ഓഫീസിന് ഭീഷണിയായി മാറിയിരിക്കുകയാണ് ഇപ്പോൾ. വേരുകൾ മണ്ണിൽ നിന്ന് ഇളകി ഇരിക്കുന്നതും കാണാം. ചുവട് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടും ഇത് ഇളക്കിയാണ് വേരുകൾ ഭൂമിക്ക് മുകളിലേക്ക് വന്നിട്ടുള്ളത്. കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കാണ് കൂടുതൽ വേരുകൾ ഇറങ്ങി അപകട ഭീഷണിയായിട്ടുള്ളത്.

അഗ്നിരക്ഷാ ഓഫീസ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ സംരക്ഷ ഭിത്തിയോട് ചേർന്ന് നിൽക്കുന്ന മരം കടപുഴകിയാൽ ഓഫീസ് കെട്ടിടം തന്നെ ഇല്ലാതെയാകും. നിലവില്‍ ഇതിനുള്ള സാഹചര്യം ഏറെയാണ്‌. അപകടകരമായി നില്‍ക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അഗ്നിരക്ഷാസേന, വനം വകുപ്പിന് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.   ശക്തമായ കാറ്റും മഴയും വരുമ്പോൾ ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നതും പതിവാണ്. മഴക്കാലത്ത് ഭയത്തോടെയാണ് ജീവനക്കാർ ഓഫീസിനുള്ളിൽ ഇരിക്കുന്നത്. തടസങ്ങൾ നീക്കി മരം മുറിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ വനംവകുപ്പ്   സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിനുതന്നെ കാരണമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...