രക്തദാനം ചെയ്യണമെങ്കില്‍ പരിശോധനക്ക് പണവും നല്‍കണം : പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നടപടിക്കെതിരെ വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കില്‍ രക്തപരിശോധനയ്ക്ക് കൂടുതല്‍ പണം വാങ്ങുന്നതായി പരാതി. രോഗികള്‍ക്ക് രക്തം ദാനം ചെയ്യുന്നതിന് മുന്നോടിയായി നടത്തുന്ന പരിശോധനകള്‍ക്കാണ് ദാതാക്കളില്‍ നിന്നും പണം വാങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. പി.ആര്‍.പി.സി, പ്ലേറ്റ് ലെറ്റ്‌ കൗണ്ട്, ക്രോസ് മാച്ച് തുടങ്ങിയവയാണ് രക്ത ദാനത്തിനായി നടത്തുന്ന പ്രധാന പരിശോധനകള്‍. ഇതില്‍ പി.ആര്‍.പി.സി പരിശോധനയ്ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായും എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 500 രൂപ നിരക്കിലുമാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നടത്തിയിരുന്ന പരിശോധന ഇപ്പോള്‍ ഇവരില്‍ നിന്നും 300 രൂപ വാങ്ങിയാണ് നടത്തുന്നത്.

ക്രോസ് മാച്ചിംഗ് പരിശോധന എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നടത്തിയിരുന്നത് 100 രൂപയാക്കുകയും ചെയ്തു. ഈ പരിശോധനകള്‍ക്കെല്ലാം ആവശ്യമായ കിറ്റുകളും പരിശോധന സാമഗ്രികളും  സര്‍ക്കാര്‍ സൗജന്യമായി സംസ്ഥാനത്തെ സര്‍ക്കാര്‍  ആശുപത്രികളിലേക്ക് നല്‍കുമ്പോഴാണ് ഈ പകല്‍കൊള്ള നടക്കുന്നത്. രക്തദാനം മഹാദാനം എന്ന് പറയുമ്പോഴും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കാന്‍ എത്തുന്നവരോടാണ് ജനറല്‍ ആശുപത്രി അധികൃതര്‍ ഇത്തരത്തില്‍ പണം വാങ്ങുന്നത്. ഇത്തരത്തില്‍ കൂടുതല്‍ പണം വാങ്ങുമ്പോള്‍ രക്തം നല്‍കാന്‍ സന്നദ്ധരായി എത്തുന്നവര്‍ പോലും ഇതിന് മടിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...