മലവെള്ളപ്പാച്ചിൽ കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തിൽ വ്യാപക കൃഷി നാശം

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം. ഓണ വിപണി ലക്ഷ്യമിട്ട് ലക്ഷ്യമിട്ട് വിളവെടുപ്പിന് പാകമായ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. അരക്കോടിയിലേറെ രൂപയുടെ കൃഷി നശിച്ചതാണ് അധികൃതരുട പ്രാഥമിക വിലയിരുത്തൽ. വാഴ, കപ്പ, ചേന, ചേമ്പ്, പച്ചക്കറി എന്നീ കൃഷികൾക്കാണ് കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത്.

അമ്പലത്തിങ്കൽ, ഉള്ളൻ മല, കുളത്തിങ്കൽ, അത്യാൽ, ചാലാപ്പള്ളി, ചുങ്കപ്പാറ, കോട്ടാങ്ങൽ വായ്പ്പൂര് മേഖലകളിലാണ് ഏറെയും കൃഷി നാശം സംഭവിച്ചത്. ബാങ്ക് വായ്പയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് പാട്ടകൃഷി ചെയ്യുന്ന നിരവധി കർഷകർ കടക്കെണിയിലായി. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കൃഷി നാശം സംഭവിച്ചത്. ഇത് കർഷകരെ കൂടുതൽ സങ്കടത്തിൽ ആക്കിയിരിക്കുകയാണ്. കർഷകർക്ക് ഉണ്ടായ നഷ്ടത്തിന് അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...