ഊരൂട്ടമ്പലം സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേട് ; നിക്ഷേപകർ അറിയാതെ പണം മറ്റുള്ളവർക്ക് കൈമാറിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഊരൂട്ടമ്പലം സർവീസ് സഹകരണ സംഘത്തിൽ നിന്ന് നിക്ഷേപകർ അറിയാതെ പണം മറ്റു വ്യക്തികൾക്ക് കൈമാറിയതായി ആരോപണം. എംഡിഎസ് ചിട്ടികളിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. നിക്ഷേപകരും കോൺഗ്രസ് വാർഡ് അംഗങ്ങളും അസിസ്റ്റൻറ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. സഹകരണ സംഘത്തിൽ കുറച്ചു മാസങ്ങളായി വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത് എന്നാണ് പരാതി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലോണുകൾ നൽകുന്നതായി പരാതിക്കാർ പറയുന്നു . സംഭവം വിവാദമായതോടെ കോൺസ് പ്രവർത്തകർ കഴിഞ്ഞദിവസം ഊരൂട്ടമ്പലം ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. എം ഡി എസ് ചിട്ടികളിൽ കോവിഡ് കാലത്ത് ചിലരുടെ നിക്ഷേപം മുടങ്ങിയിരുന്നു. ഈ തുകയെടുത്താണ് തിരിമറി നടത്തിയിരിക്കുന്നത് എന്നാണ് പരാതി.

സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്നാണ് നിക്ഷേപകർ പറയുന്നത്. സഹകരണ രജിസ്റ്റാർ നടത്തിയ രണ്ട് അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തി. അന്വേഷണത്തിൽ ബോർഡ് അംഗങ്ങൾക്ക് മതിയായ രേഖയില്ലാതെ പണം നൽകിയെന്നുള്ള വിവരവും പറയുന്നുണ്ട്. പക്ഷെ അന്വേഷണത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് സഹകാരികൾ പറയുന്നത്. ഇതേ തുടർന്നാണ് നിക്ഷേപകരും കോൺഗ്രസ് വാർഡ് അംഗങ്ങളും അസിസ്റ്റൻറ് രജിസ്ട്രാർക്ക് പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...