ആയൂർ – അഞ്ചൽ റോഡിൽ പെരുങ്ങള്ളൂരിൽ സ്ഥാപിച്ച കള്ളുഷാപ്പിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആയൂർ – അഞ്ചൽ റോഡിൽ പെരുങ്ങള്ളൂരിൽ സ്ഥാപിച്ച കള്ളുഷാപ്പിനെതിരെ വ്യാപക പ്രതിഷേധം. ഷാപ്പ്‌ മൂലം ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടമായെന്നും കള്ള്‌ ഉത്പാദനം പേരിനുപോലും ഇല്ലാത്ത ഇവിടെ കള്ളുഷാപ്പ് തുടങ്ങിയതിനു പിന്നില്‍ നിഗൂഡമായ ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ത്തോമ്മാ പള്ളി, ഐ.പി.സി, ഷാരോൺ, എ.ജി ചർച്ചുകൾ, കത്തോലിക്കാ പള്ളി, ശിശുമന്ദിരം, ക്ഷേത്രങ്ങൾ, മോസ്ക്‌ തുടങ്ങിയവയും ഈ ഷാപ്പിനു ഏറെ ദൂരെയല്ലാതെയുണ്ട്. ഈ റോഡിൽ നിരവധി അപകടങ്ങള്‍ നടക്കാറുണ്ട്.

ഈ കള്ളുഷാപ്പുകൂടി വരുമ്പോൾ ഇതിന്റെ എണ്ണം പെരുകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക്‌ എത്രയും വേഗം ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി വിളക്കുപാറ ഡാനിയേൽ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു. സി.പി.എം നേതാവ്‌ അലക്സ്‌ പി.സ്കറിയ അധ്യക്ഷത വഹിച്ചു. പെരുങ്ങള്ളൂർ പ്രവാസി അസോസിയേഷന്‍ ഭാരവാഹി ജോജി.കെ.തോമസ്സ്‌ തുടര്‍ സമരപരിപാടികള്‍ വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...