വൈദ്യുതി ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി വൈദ്യുതി ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതാണ് ബില്ല്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്കാണ് ഇന്ന്. കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം.

സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ഏജൻസികൾക്ക് വൈദ്യുതി വിതരണ ലൈസൻസ് നൽകി പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നാണ് തൊഴിലാളി സംഘടനകള്‍ വിമർശനം ഉന്നയിക്കുന്നത്. പിടിച്ചുനിൽക്കാനാവാത്ത ഘട്ടത്തിലേക്ക് എത്തിയാൽ ചെറുകിടക്കാർക്കും കർഷകർക്കുമുള്ള താരിഫുകൾ ഉയർത്തേണ്ട അവസ്ഥയിലേക്ക് കെഎസിഇബിയും എത്തുമെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...