പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്ക്. നെടുമ്പാശ്ശേരി കരിയാട് – മറ്റൂര്‍ റോഡില്‍ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയില്‍ വീണായിരുന്നു അപകടം. കരിയാട് സ്വദേശികളായ ജൂഹി (10), അലീന (10) എന്നിവര്‍ക്കാണ് പരുക്ക്. ഇരുവരും പള്ളിയിലേക്ക് പോകു വഴിയായിരുന്നു അപകടം. കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിള്‍ ചവുട്ടി കൊണ്ടിരിക്കുന്നതിനിടയില്‍ പിറകിലൂടെയെത്തിയ വാഹനം അതിശബ്ദത്തില്‍ ഹോണ്‍ അടിച്ച്‌ മറികടന്നു.

ഈ സമയം റോഡരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിള്‍ കുഴിയിലേക്ക് വീണതോടെ ഇരുവര്‍ക്കും ശരീരമാസകലം സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ജൂഹിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും, കൈകാലുകള്‍ക്കും പരുക്കേറ്റു. ചുണ്ടിലും പല്ലിനും മാരകമായ പരുക്കേറ്റിട്ടുണ്ട്. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനായി തൃശൂരിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. അതേസമയം റോഡിലെ ശോച്യാവസ്ഥ ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...