Wednesday, July 2, 2025 10:06 pm

ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട്​​ പോലീസ്​ കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട്​​ പോലീസ്​ കോടതിയില്‍ റിപ്പോര്‍ട്ട്​ നല്‍കും. മടപ്പള്ളി സ്വദേശി മാളിയേക്കല്‍ സി.കെ. അബ്​ദുല്‍ ബഷീറിനെതിരെയാണ്​​ (49) കുന്ദമംഗലം പോലീസ്​ കോടതിയെ സമീപിക്കുക. ജാമ്യക്കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്, അന്വേഷണ ഉദ്യോഗസ്​ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ​ജാമ്യവ്യവസ്​ഥയി​ലെ നിബന്ധനകള്‍ പ്രതി ലംഘിച്ചെന്നുകാട്ടിയാണ്​ റിപ്പോര്‍ട്ട്​ നല്‍കുക. ഇ​പ്പോള്‍ കവര്‍ച്ചക്കേസില്‍ അറസ്​റ്റിലായ പ്രതി വീണ്ടും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകാനുള്ള സാധ്യതയും​ പോലീസ്​ ചൂണ്ടിക്കാട്ടും.

കൊലക്കേസില്‍ വിചാരണക്കുമുമ്പേ ജാമ്യത്തിലിറിങ്ങിയ ബഷീര്‍ 2019 ഡിസംബര്‍ 19ന്​ സൗത്ത്​ ബീച്ചിലെ പള്ളിയിയില്‍ നിന്ന്​ മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ കബളിപ്പിച്ച്‌​ മുച്ചക്രവാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനത്തില്‍ വെച്ചുമറന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്​ ഭിന്നശേഷിക്കാരനായ ബഷീറിനെ​ വെള്ളിയാഴ്​ച ടൗണ്‍ പോലീസ്​ അറസ്​റ്റുചെയ്​തത്​. കൊലക്കേസ്​ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കേസിലുള്‍പ്പെട്ടത്​ സംബന്ധിച്ച്‌​ ടൗണ്‍ പോലീസ്​ നേരത്തേ കുന്ദമംഗലം പൊലീസിന്​ റിപ്പോര്‍ട്ട്​ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും എഫ്​.ഐ .ആറും ഹാജരാക്കിയാണ്​ കോടതിയില്‍ ജാമ്യം റദ്ദാക്കാനാവശ്യപ്പെടുക.

2017ലാണ്​ ഭാര്യ ഷാഹിദ, ഒന്നരവയസ്സുള്ള മകള്‍ ഖദീജത്തുല്‍ മിസ്​രിയ്യ എന്നിവരെ കുന്ദമംഗലം പിലാശ്ശേരിയിലെ വീട്ടില്‍വെച്ച്‌​ ബഷീര്‍ ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തിയത്​. ഭാര്യയുടെ മൃതദേഹം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ വീട്ടിലും കുഞ്ഞിന്റെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത്​ കനോലി കനാലില്‍ നിന്നുമാണ്​ കണ്ടെത്തിയത്​.

ഭാര്യയെക്കുറിച്ചുള്ള സംശയമാണ്​ കൊലയ്ക്കു​ കാരണമായതെന്ന്​ ചൂണ്ടിക്കാട്ടി അന്വേഷണസംഘം കുന്ദമംഗലം കോടതയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ്​ ബഷീര്‍ കവര്‍ച്ചക്കേസില്‍ അറസ്​റ്റിലായത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന്...

തൃശൂരിലെ ഒല്ലൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍

0
തൃശൂർ: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ സ്റ്റേഷനിലെ സീനിയര്‍...

വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ ചിത്രീകരിച്ച കേസ് ; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

0
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ...

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...