കേരള ഗവൺമെന്റ്  നേഴ്സസ്‌ യൂണിയൻ അവകാശ പ്രഖ്യാപന ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഗവൺമെന്റ്  നേഴ്സസ്‌ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ അവകാശ പ്രഖ്യാപന പ്രതിഷേധ ധർണ്ണ നടത്തി. പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പിടിച്ചെടുത്ത ശമ്പളം തിരികെ നൽകുക, കൊറോണ ഡ്യൂട്ടിയിലുള്ള നേഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും റിസ്ക് അലവൻസ് നൽകുക, മരവിപ്പിച്ച് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, പത്തനംതിട്ട ജില്ലയിലെ സി എഫ് എൽ ടി സി കളിലെയും സി എസ് എൽ ടി സി കളിലെയും ചാർജ് നഴ്സുമാരുടെ ജോലി തുടർച്ചയായി 30 ദിവസം ആക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തിയത്.

പ്രതിഷേധ ധർണ്ണ സെറ്റോ ചെയർമാൻ സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. കെ ജി എൻ യു ജില്ലാ പ്രസിഡന്റ് ജയാ ജെസ്സി മാമ്മൻ അധ്യക്ഷത വഹിച്ചു. കെ ജി എൻ യു സംസ്ഥാന വൈസ് പ്രസിഡന്റ്  സിന്ധു ഭാസ്കർ, ജില്ലാ ജനറൽ സെക്രട്ടറി ദീപ കുമാരി, രഹ്ന കൃഷ്ണ വിജയകുമാരി, നസീമ പി.എച്ച് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...